ഉത്തര്‍പ്രദേശിലെ ഗോയല്‍ റെസിഡന്‍സി ഹോട്ടലിന് തീപിടിച്ചു. പത്തുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പിടുത്തം ഉണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
തീ നിയന്ത്രണവിധേയമാണെന്നും ഗുരുതരമായി പരിക്കേറ്റവരെ അലഹബാദിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രതാപ്ഗാർഹ് ജില്ലാ മജിസ്ട്രേറ്റ് അമൃത് ത്രിപദി പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.