ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചതിന് പൂജാരിയും മറ്റ് രണ്ട് പേരും അറസ്റ്റില്‍. കോലാര്‍ ജില്ലയിലെ തേകാലിലുള്ള ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിപാടി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയുമയിരുന്നു. കൂടാതെ അനുമതി പത്രം കാണിക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ പൂജാരിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ എത്തിയ പൊലീസുകാരാണ് മുറിയില്‍ പൂട്ടിയിട്ട പൊലീസുകാരെ മോചിപ്പിച്ചത്.ഈ സംഭവത്തില്‍ പൂജാരിയെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചത്.