മദ്യപിച്ച് ലക്ക്കെട്ട് ഡല്‍ഹി മെട്രോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുടെ വീഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറല്‍ ആകുന്നു. പുറത്തേക്കുള്ള വഴി തിരയുന്ന ഇയാള്‍ നില തെറ്റി താഴെ വീഴുന്നതാണ് വീഡിയോയില്‍ കാണാം.താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികരാണ് എഴുന്നേല്‍പ്പിക്കുന്നത്. മദ്യപിച്ച ആളുകളെ ഡൽഹി മെട്രോയിൽ കയറ്റാറില്ല. മദ്യവുമായി യാത്ര ചെയ്യാനും അനുവദിക്കാറില്ല. അതിനിടയിലാണ് മദ്യപിച്ച് മെട്രോയില്‍ യാത്ര ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ നിയമലംഘനം നടത്തുന്നത്.