ഡോക്ടർ ദമ്പതികളെ ബന്ദികളാക്കി 280 പവൻ സ്വര്ണാഭരണവും 25 ലക്ഷം രൂപയും കവർന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഫെബ്രുവരി 2022 (17:05 IST)
ഡിണ്ടിഗൽ : തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ ഡോക്ടർ ദമ്പതികളെ ബന്ദികളാക്കി 280 പവൻ സ്വര്ണാഭരണവും 25 ലക്ഷം രൂപയും കവർന്നു. ഒട്ടൻസത്രം - ധാരാപുരം റോഡിലെ വീട്ടിൽ താമസിക്കുന്ന ഡോക്ടർ ശക്തിവേൽ (52), ഭാര്യ ഡോ.റാണി (45) എന്നിവരുടെ വീട്ടിലാണ് രാത്രി രണ്ട് മണിയോടെ വൻ കവർച്ച നടന്നത്.

നാലംഗ സംഘമാണ് കവർച്ച നടത്തിയത്. വീടിന്റെ മതിൽ ചാടിക്കറ്റെന്നായിരുന്നു വീട്ടുവളപ്പിൽ എത്തിയത്. വാതിൽ തകർത്തു വീട്ടിനുള്ളിൽ കടക്കുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം, പണം എന്നിവയും കവർന്നു. തുടർന്ന് ശക്തിവേലിന്റെ കാറിന്റെ താക്കോൽ കൈക്കലാക്കി ആ കാറിൽ തന്നെ കവർച്ചാ സംഘം രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. കവർച്ചക്കാർ പോയ ശേഷം കെട്ടഴിച്ചു രക്ഷപ്പെട്ട ശക്തിവേലാണ് സംഭവം ഡിണ്ടിഗൽ പോലീസിനെ അറിയിച്ചത്.

കവർച്ചാ സംഘം മുഖമൂടി അണിഞ്ഞിരുന്നു. വീട്ടിലെ നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിലായിരുന്നു. ശക്തിവേലിന്റെ വീട്ടിനു സമീപം മറ്റു വീടുകൾ ഒന്നുമില്ലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായം കവർച്ചയ്ക്ക് സഹായമായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. കവർച്ചക്കാർ എല്ലാവരും യുവാക്കളാണെന്നാണ് സൂചന.    

അനുബന്ധ വാര്‍ത്തകള്‍

Next Article