നഗ്നത പ്രദർശനം പാടില്ല; മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകൾ തിരിച്ചു വരുന്നു

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (13:58 IST)
മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകൾക്ക് പൊലീസ് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. മുക്കാൽ ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് നിരോധനത്തിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഡാൻസ് ബാറുകളുടെ നിരോധനം പിന്‍വലിച്ചുവെങ്കിലും കടുത്ത നിബന്ധനകള്‍ കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. നഗ്നത പ്രദർശനം പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നഗ്നത പ്രദർശമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്.

2005ലാണ് മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകൾക്ക് നിരോധനമേർപ്പെടുത്തിയത്. ബാർ ഡാൻസ് അശ്ലീലമാണെന്നും ഇതിന്റെ മറവിൽ വ്യഭിചാരം നടക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. പൊലീസിന്റെ നടപടി ബോംബെ ഹൈക്കോടതി നിയമവിരുദ്ധമെന്ന് വിധിച്ചതിനെ തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക