യുപിയില്‍ ശക്തമായ കൊടുങ്കാറ്റ്: 13 പേര്‍ മരിച്ചു

Webdunia
തിങ്കള്‍, 26 മെയ് 2014 (12:41 IST)
കിഴക്കന്‍ യുപിയില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സോഭേദ്ര, മിര്‍സാപൂര്‍, ഭാദോനി ജില്ലകളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. നിരവധി വീടുകളും തകര്‍ന്നു. 
 
സോഭേദ്ര ജില്ലയിലെ ചാപ്ക, സോഹാദ്വാള്‍, നാക്പുര്‍, ദോരിയ ഗ്രാമങ്ങളില്‍ വലിയ തോതില്‍ കന്നുകാലികള്‍ ചത്തൊടുങ്ങി. 
 
മരിച്ചവരില്‍ മൂന്നു യുവാക്കളും ഉള്‍പ്പെടുന്നു. സിദ്ധാര്‍ഥ് നഗര്‍ സ്വദേശികളായ ഇവര്‍ കൊടുങ്കാറ്റിനൊപ്പമെത്തിയ മിന്നലേറ്റാണ് മരിച്ചത്. ദുരിതബാധിതപ്രദേശത്ത് രക്ഷാപ്രവര്‍ത്തം നടന്നുവരികയാണ്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.