രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറിലെത്തിയതിനെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചേക്കും. കഴിഞ്ഞ വെള്ളിയാഴ്ച 81.97 ഡോളറായിരുന്ന ബ്രന്റ് ക്രൂഡ് വില ഈയാഴ്ചയിലെ ആദ്യദിനമായ തിങ്കളാഴ്ച 80.64 ഡോളറിലെത്തിയിരുന്നു.
യുഎസിന് സൗദി നല്‍കുന്ന ക്രൂഡിന്റെ വില കുറച്ചതിനെതുടര്‍ന്നാണ് വിലയിടിയാന്‍ വീണ്ടുമിടയാക്കിയത്. അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞതിനെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 2.41 രൂപയും ഡീസലിന് 2.25 രൂപയും കഴിഞ്ഞയാഴ്ച കുറച്ചിരുന്നു.