വനിതാ കമ്മീഷനു മുമ്പില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് കുമാര്‍ ബിശ്വാസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
നേരത്തെ എഎപി പ്രവര്‍ത്തകയായ യുവതി കുമാര്‍ ബിശ്വാസിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബിശ്വാസിനോട് നേരിട്ടു ഹാജരാകാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
താനും കുമാര്‍ ബിശ്വാസും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്നു കുടുംബം തകര്‍ന്നെന്നും ആരോപണം ബിശ്വാസ് പരസ്യമായി നിഷേധിക്കണമെന്നുമായിരുന്നു യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.