ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ ബലം പ്രയോഗിച്ച് ചുംബിച്ചതായി പരാതി

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (13:40 IST)
യുബര്‍ ടാക്‌സിയില്‍ 27 കാരിയെ ബലാത്സംഗത്തിനിരയായ സംഭവത്തിന് ശേഷം യൂബര്‍ ടാക്സിക്കെതിരെ വീണ്ടും പരാതി.  ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയുടെ കൈയ്യില്‍ ടാക്‌സി ഡ്രൈവര്‍ ബലം പ്രയോഗിച്ച് ചുംബിച്ചു എന്നാണ് പരാതി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ന്യൂഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്ക് ടാക്‌സി വിളിച്ച യുവതി യാത്ര കഴിഞ്ഞ പുറത്തേക്കിയപ്പോള്‍ ഹസ്തദാനം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹസ്തദാനം കൊടുത്ത ഉടന്‍ അതില്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചത്. സംഭവം വിവാദമായതോടെ പോലീസ് കേസ് എടുത്തു. വിനോദ് എന്നാണ് ഡ്രൈവറുടെ പേര്. ഇയാളിപ്പോള്‍ ഒളിവിലാണ്. ഡ്രൈവറേ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് യൂബര്‍ അധികൃതര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യുന്ന സംവിധാനമാണ് യൂബറിന്റേത്. മിക്ക മെട്രോ നഗരങ്ങളിലും ഇത്തരം ടാക്‌സി സര്‍വ്വീസുകള്‍ നിലവിലുണ്ട്.