കല്‍ക്കരി ഖനികള്‍ പൂട്ടണോ വേണ്ടയോ എന്ന് ഇന്നറിയാം

Webdunia
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (12:15 IST)
കേന്ദ്രസര്‍ക്കാര്‍ അനുവധിച്ച 218 കല്‍ക്കരി ഖനികളുടെ ഭാവി ഇന്ന് സുപ്രീം കോടതി തീരുമാനിക്കും 1993 നു ശേഷം വന്ന വിവിധ കേന്ദ്ര സര്‍കാരുകള്‍ കല്‍ക്കരി ഖനനത്തിനായി നല്‍കിയ അനുമതികള്‍ മാനദണ്ഡം പാലിക്കാതെയാണെന്ന് സുപ്രീം കോടതി ആഗസ്ത് 25-ന്  വിധിച്ചിരുന്നു. എന്നാല്‍, ഈ ഖനികളില്‍ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

ഈ 2018 കനികള്‍ ഇനി പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന വിധി ഇന്ന് ഉച്ചക്ക് രണ്ടുമണിക്കാണ് കോടതി പ്രഖ്യാപിക്കുക. '93-ന് ശേഷം നടന്ന 36 സ്‌ക്രീനിങ് സമിതികളെയും ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 163 പേജുള്ള വിധിന്യായത്തില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഖനികളുടെ അനുമതി കോടതി റദ്ദാക്കിയിരുന്നില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.