കശ്‌മീരില്‍ സംഘര്‍ഷം തുടരുന്നു: തിങ്കളാഴ്ച രാത്രിയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (09:35 IST)
ജമ്മു കശ്‌മീരില്‍ സംഘര്‍ഷം തുടരുന്നു. ദക്ഷിണ കശ്‌മീരിലെ അനന്ദനാഗില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പ്രദേശവാസി കൊല്ലപ്പെട്ടു. നാല് പൊലീസുകാര്‍ക്കും പ്രദേശവാസിയായ ഒരാള്‍ക്കും പരുക്കേറ്റു.
 
അനന്ദ്നാഗില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഷേര്‍ബാഗ് പൊലീസ് പോസ്റ്റിലേക്ക് തീവ്രവാസികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. റോഡില്‍ വീണ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പൊട്ടിത്തെറിയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു.
 
ഗുരുതരമായി പരുക്കേറ്റ പ്രദേശവാസി ബിലാല്‍ അഹമ്മദ് ശ്രീനഗറിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
Next Article