ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നു

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (14:04 IST)
ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന അരുണാചല്‍ പ്രദേശിലെ മാമഹോന്‍ ലൈനിനോട് അടുത്തായി 1800 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ പദ്ധതി. അതിര്‍ത്തിയിലെ യാത്ര എളുപ്പമാക്കി സംസ്ഥാനങ്ങളെ തമ്മില്‍ എളുപ്പത്തില്‍ യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് വ്യവസായ ഇടനാഴിയെന്ന പേരില്‍ സര്‍ക്കാര്‍ പണിയുന്ന പുതിയ റോഡിന് 40,000 കോടിയിലധികം രൂപയാണ് ചെലവ് വരുക. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലകളില്‍ റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്.  

അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയായ തവാങ്, കിഴക്കന്‍ കമങ്, അപ്പര്‍ സുബന്‍സിറി, പശ്ചിമ സാങ്, അപ്പര്‍ സാങ്, ഡിബാങ് വാലി, ഡിസാലി, കിബിറ്റോ, ഡോങ്, ഹവായ്, വിജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.