ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന് ദാരുണാന്ത്യം; ക്രൂരമായ കൊലപാതകത്തിന്‍റെ വീഡിയോ കാണാം

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2016 (11:50 IST)
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനു യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം നടന്നത്.

മാര്‍ക്കറ്റില്‍ നിന്നും മടങ്ങി വരുകയായിരുന്ന ശങ്കര്‍, അദ്ദേഹത്തിന്റെ ഭാര്യ കൌസല്യ എന്നിവരെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്.

ബൈക്കില്‍ എത്തിയ യുവാക്കള്‍ കത്തി കൊണ്ട് ശങ്കറിനെ കുത്തുകയായിരുന്നു. ശങ്കര്‍ അബോധാവസ്ഥയില്‍ ആകുന്നത് വരെ ആക്രമണം തുടര്‍ന്നു. അതിനു ശേഷം കൌസല്യയ്ക്ക് നേരെയും ആക്രമണം നടന്നു. മൂന്നാം വര്‍ഷ എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥിയാണ് മരിച്ച ശങ്കര്‍.

ശങ്കറിന്റേയും കൌസല്യയുടേയും വിവാഹത്തില്‍ കൌസല്യയുടെ വീട്ടുക്കാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. തേവര്‍ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയായിരുന്നു കൗസല്യ.

എന്നാല്‍ ശങ്കര്‍ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവായിരുന്നു. ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യം പെണ്‍കുട്ടിയുടെ വീട്ടുക്കാര്‍ തീര്‍ക്കുകയായിരുന്നു.

പ്രതികള്‍ക്കായുള്ള തിരച്ചില്‍ തിരുപ്പൂര്‍ പൊലീസ് ഊര്‍ജിതമാക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ സംഭവവാണ് തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ നടക്കുന്നത്.