വളരെ കൌതുകമുയര്‍ത്തി ഹരിയാനയില്‍ ഒരു ഫാഷന്‍ ഷോ നടന്നു. സാധാരണകാണുന്ന തരത്തില്‍ പുരുഷന്മാരും സ്ത്രീകളും അണിഞ്ഞൊരുങ്ങിയെത്തുന്ന ഫാഷന്‍ ഷോ ആയിരുന്നില്ല അത്. പശുക്കളായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത്. സംസ്ഥാനത്തെ 21 ജില്ലകളില്‍ നിന്നായി 621 പശുക്കളാണ് മത്സരത്തില്‍ പങ്കെടുത്തത്.
തദ്ദേശീയമായ കന്നുകാലികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഹരിയാനയിലെ വെറ്ററിനറി ഇന്‍സ്റ്റിറ്റൂട്ടാണ് മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ 6,7 തീയതികളിലായിരുന്നു ഫാഷന്‍ ഷോ നടന്നത്. ഒന്നാം സ്ഥാനത്തെത്തിയ മത്സരാര്‍ത്ഥിക്ക് രണ്ടര ലക്ഷം രൂപയായിരുന്നു സമ്മാനം.
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കിയിരുന്നു. പശുക്കള്‍ക്കൊപ്പം കാളകളും മത്സരത്തില്‍ പങ്കെടുത്തു. ഇരു വിഭാഗത്തിനും വെവ്വേറെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. അതിനുപുറമേ കൂടുതല്‍ പാല്‍ ചുരത്തുന്ന പശുക്കള്‍ക്കും മത്സരം ഉണ്ടായിരുന്നു.