ലിഫ്റ്റില്‍ ചുംബനശ്രമം; സി‌ഇഒ കുടുങ്ങി

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2014 (12:07 IST)
ജീവനക്കാരിയെ ഹോട്ടല്‍ ലിഫ്റ്റില്‍ വച്ച് ചുംബിക്കാന്‍  ശ്രമിച്ച സി‌ഇഒ കുടുങ്ങി. സംഭവത്തില്‍ സിഇഒക്കെതിരെ പൊലീസ് കേസെടുത്തു. ജനാര്‍ദ്ദനന്‍ ഗുപ്ത(40) എന്ന കമ്പനി മേധാവിക്ക് എതിരെയാണ് സൗത്ത് ബാംഗ്ലൂരിലെ എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് കേസെടുത്തത്. 
 
ഹോട്ടല്‍ ലിഫ്റ്റില്‍ സിഇഒ ചുംബിക്കാന്‍ ശ്രമിച്ചെന്നും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും കാണിച്ച് 27വയസുള്ള യുവതിയാണ് പരാതി നല്‍കിയത്. 
 
കഴിഞ്ഞമാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഷയം ചൂണ്ടിക്കാട്ടി സ്ഥാപത്തിലെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍  പരാതി നല്‍കിയിരുന്നു. നടപടിയില്ലാത്തതിനെത്തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.