ബ്രഹ്മോസ് ചെറുതാകുന്നു!

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (17:14 IST)
ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈല്‍ ചെറുതാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി ബ്രഹ്മോസ് എയ്റോസ്പേസ് മേധാവി എ ശിവതാണു പിള്ള അറിയിച്ചു. ശബ്ദാതി വേഗ മിസൈലായ ബ്രഹ്മോസ് ഇതിനകം തന്നെ കരസേനയുടെ ഭാഗമായി മാറിയിട്ടുണ്ട്.
 
അന്തര്‍വാഹിനികളിലും മിഗ് 29 കെ പോര്‍വിമാനങ്ങളിലും ഉപയോഗിക്കാന്‍ പാകത്തിനാണ് 290 കിലോമീറ്റര്‍ ലക്ഷ്യപരിധിയുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളുടെ ചെറു പതിപ്പുകള്‍ നിര്‍മിക്കുന്നത്.  ബൂസ്റ്ററിന്റെയും എന്‍ജിന്റെയും വലുപ്പവും ഭാരവും കുറച്ചാണ് ചെറിയ മിസൈലുകള്‍ നിര്‍മിക്കുന്നത്. 
 
ഈ വര്‍ഷം അവസാനത്തോടെ   വിമാനത്തില്‍ നിന്നുതൊടുത്തുവിടുന്ന മിസൈലിന്റെ പരീക്ഷണം നടത്താമെന്നാണ് പ്രതീക്ഷ. ഇന്ത്യ- റഷ്യ സഹകരണത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അഞ്ചാംതലമുറ പോര്‍വിമാനങ്ങളിലും ബ്രഹ്മോസ് മിനി മിസൈലുകള്‍ ഉപയോഗിക്കാനാകും.