എയര്‍ ഇന്ത്യയില്‍ ബോംബ് ഭീഷണി: മലയാളി നഴ്സിനെ ചോദ്യം ചെയ്യും

Webdunia
ചൊവ്വ, 1 ജൂലൈ 2014 (12:23 IST)
കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ബാംഗ്ളൂരില്‍ ഇറക്കിയ സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്സിനെ ചോദ്യം ചെയ്യും. നഴ്സിന്റെ സുഹൃത്താണ് ഫോണിലൂടെ ബോംബ് ഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതെത്തുടര്‍ന്നാണ് നഴ്സിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നഴ്സിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 
 
നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ഉടനെ എയര്‍ ഇന്ത്യാ അധികൃതര്‍ വിമാനത്തിലെ ക്യാപ്റ്റനെ അറിയിച്ചു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ബാംഗ്ളൂരില്‍ ഇറക്കുകയായിരുന്നു. 
 
ഉദ്യോഗസ്ഥര്‍ രണ്ട് വട്ടം വിമാനത്തില്‍ പരിശോധന നടത്തിയശേഷമാണ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.