കേരളത്തിലെ പോലെ മദ്യം നിരോധിക്കണമെന്നൊക്കെ പറഞ്ഞാല്‍ ഗോവയില്‍ വിലപ്പോവില്ല. ഗോവയില്‍ മദ്യം നിരോധിക്കാന്‍ കഴിയില്ലെന്ന് ഗോവയിലെ മുതിര്‍ന്ന ബിജെപി വക്താവ് വില്‍ഫ്രഡ് മെസ്‌ക്കൂത്തയാണ് വ്യക്തമാക്കിയത്. മദ്യം ഗോവയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗോവയില്‍ ഈ നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ പാര്‍ട്ടികളിലും കല്യാണ വീടുകളിലും മദ്യം ഉപയോഗിക്കുന്നത് സാധാരണയാണ്. പിന്നെ എങ്ങനെയാണ് ഗോവയില്‍ മദ്യം നിരോധിക്കാനാകുക വില്‍ഫ്രഡ് മെസ്‌ക്കൂത്ത ചോദിച്ചു.
ബിജെപി ഗോവ സംസ്ഥാന പ്രസിഡന്റ് വിനയ് ടെന്‍ഡുല്‍ക്കര്‍ക്ക് മറുപടിയായാണ് അദ്ദേഹം മദ്യ നിരോധനത്തിനെതിരെ രംഗത്ത് വന്നത്.