മാതൃത്വത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ച് യുവതി; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം വൈറല്‍ !

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (12:22 IST)
മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന ഒരു രാജസ്ഥാനി യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പരമ്പരാഗത ബാന്ദ്‌നി ലെഹംഗയും ആഭരണങ്ങളുമണിഞ്ഞാണ് യുവതി മാന്‍കുഞ്ഞിന് മുലയൂട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും വരുന്നുണ്ട്.
 
പ്രശസ്ത ഷെഫായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം,ട്വിറ്റര്‍ പേജുകളിലൂടെ ഷെയര്‍ ചെയ്തത്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായൊരു രൂപമാണ് അനുകമ്പ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article