ബീഫ് വിറ്റാലും കൈവശം വെച്ചാലും ഇനി തടവും പിഴയും

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (11:11 IST)
19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന കുറ്റവുമാക്കി മാറ്റിയിരിക്കുകയാണ്.

ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം 1976ല്‍ തന്നെ നടപ്പിലായിരുന്നു. 1996ല്‍ ബി.ജെ.പി - ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ്  19 വര്‍ഷത്തിനു ശേഷം ബീഫ് നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്.

നേരത്തെ അത്യാവശ്യമായ നിമിഷങ്ങള്‍ പ്രത്യേക അനുമതിയോടെ ഭക്ഷണത്തിനായി മാടുകളെ കൊല്ലാമായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഈ ആനുകൂല്യം അപ്രത്യക്ഷമാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.