പശ്ചിമബംഗാളിൽ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ രണ്ടാം ഭാഗ വോട്ടെടുപ്പ് ഇന്ന്. 31 മണ്ഡലങ്ങളിലായി മൊത്തം 70 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. മാവോവാദി സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
8465 പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ജനവിധിതേടുന്ന 163 സ്ഥാനാര്‍ഥികളില്‍ 21 വനിതകളുമുണ്ട്. 294 മണ്ഡലങ്ങളുള്ള പശ്ചിമബംഗാളിൽ ആറ് തവണയായാണ് വോട്ടെടുപ്പ് നടക്കുക. ഒന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ നാലിന് നടന്നിരുന്നു.
അഞ്ചുതവണ സി.പി.എം എം എല്‍ എയായ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനാസ് ഭുനിയ തുടങ്ങിയവരാണ് ഈ ഘട്ടത്തിലെ പ്രധാന മത്സരാര്‍ഥികള്‍. മേയ് അഞ്ചിനാണ് ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ്. ബംഗാളില്‍ കോണ്‍ഗ്രസ്- ഇടതു സഖ്യവും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. ബി ജെ പിയും രംഗത്തുണ്ട്.