മധ്യപ്രദേശില്‍ ജിമെയിലിന് വിലക്ക്. ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗ്യസ്ഥര്‍ക്ക് ജി മെയില്‍, ഹോട്ട്‌മെയില്‍, റീഡിഫ്‌മെയില്‍ തുടങ്ങിയ സേവനങ്ങള്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഇനി ഉപയോഗിക്കുന്നതിനാണ് വിലക്ക്. ഔദ്യോഗികരേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥര്‍ ഓഫീസ് സമയങ്ങളില്‍ സ്വകാര്യ ഇ മെയില്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുന്നത്.
ഔദ്യോഗിക രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും നടപടികള്‍ ഉണ്ടാകും. 2000 ത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 90 -ാം വകുപ്പില്‍ ഉടന്‍ ഭേദഗതി വരുത്തും.
പുതിയതായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഔദ്യോഗിക ആശയവിനിമയത്തിനായി ഔദ്യോഗിക ഇ മെയില്‍ ഐഡി നല്‍കും.