ജിഗ്നേഷ് മേവാനിയെ വിടാതെ അസം പോലീസ്, ജാമ്യം കിട്ടിയതിന് പിന്നാലെ വീണ്ടും അറസ്റ്റ്

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (18:38 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ട്വീറ്റ് ചെയ്‌തതിന് അറസ്റ്റ് ചെയ്‌ത് വിട്ടയച്ചതിന് പിന്നാലെ ഗുജറാത്ത് എംഎൽഎ‌യും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്‌ത് അസം പോലീസ്.
 
ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌തുവെന്ന് കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ മേവാനിയെ അറസ്റ്റ് ചെയ്‌തത്. അസം കോടതി ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്കകമായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ട്വീറ്റ് ചെയ്‌തതിന്  ഗുജറാത്തിലെ പാലൻപുരിൽ വെച്ച് ജിഗ്നേഷ് മേവാനിയെ പോലീസ് അറസ്റ്റ് ചെയ്‌തത്.
 
അസമിലെ കൊക്രജാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവായ അനൂപ് കുമർ ഡെയുടെ പരാതിയെ തുറ്റർന്നായിരുന്നു അറസ്റ്റ്. ക്രിമിനൽ ഗൂഡാലോചന,ആരാധനാലയവുമായി ബന്ധപ്പെട്ട കുറ്റകൃത്യം, മതവികാരം വൃണപ്പെടുത്തൽ സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് ജിഗ്നേഷിനെതിരെ ചുമത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article