മൂന്നാം വട്ടം മുഖ്യമന്ത്രിയാകാൻ കേ‌ജ്‌രിവാൾ; സത്യപ്രതിജ്ഞ ഞായറാഴ്ച; മന്ത്രിസഭയിൽ യുവാക്കളും

റെയ്‌നാ തോമസ്
ബുധന്‍, 12 ഫെബ്രുവരി 2020 (11:59 IST)
ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയില്‍ ആയിരിക്കും സത്യപ്രതിജ്ഞ.ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍നിന്നു തിളങ്ങുന്ന ജയം നേടിയ അമാനത്തുല്ല ഖാന്‍, കല്‍ക്കാജിയില്‍നിന്നു ജയിച്ച അതിഷി, രാജേന്ദ്ര നഗറില്‍നിന്നു സഭയില്‍ എത്തിയ രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിമാരായേക്കുമെന്നാണ് സൂചന.
 
ആകെയുള്ള എഴുപതില്‍ 62 സീറ്റും നേടിയാണ്, കേജ്‌രിവാള്‍ ഭരണം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കേജ്‌രിവാളിനെ നേതാവായി തെരഞ്ഞെടുക്കും. ഇന്നു തന്നെ ലെഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച്‌ കെജരിവാള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article