റിപ്പബ്ലിക് ദിനം: കെജ്‌രിവാളിന് ക്ഷണമില്ല

Webdunia
ശനി, 24 ജനുവരി 2015 (12:39 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

നടപടി രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരെ അടക്കമുളളവരെ ക്ഷണിക്കണമെന്നാണ് ചട്ടം നിലവിലിരിക്കെ കെജ്രിവാളിനെ ക്ഷണിക്കാത്ത നടപടി പ്രൊട്ടോക്കോള്‍ ലംഘനമാണെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ബരാക് ഒബാമ ഞായറാഴ്ച രാവിലെയാണ് ഇന്ത്യയിലെത്തുക . ഇന്ന് വൈകുന്നേരം ഒബാമ വാഷിംഗ്‌ടണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. വാഷിംഗ്‌ടണിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലായിരിക്കും ഒബാമ ഇന്ത്യയില്‍ എത്തുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.