പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിജെപി സര്‍ക്കാരില്‍ ആസൂത്രണ കമ്മീഷന്റെ റോള്‍ എന്തായിരിക്കുമെന്ന് പ്രധാനമന്ത്രി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി അറിയിച്ചു.
രണ്ട് യുപിഎ സര്‍ക്കാരിനു കീഴില്‍ പത്തു വര്‍ഷത്തോളം ഈ സ്ഥാനത്തിരുന്ന മൊണ്ടേക് സിങ് അലുവാലിയക്ക് പകരക്കാരനെയാണ് മോഡി തേടുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര മാസത്തിലേറെയായിട്ടും പ്ളാനിങ് കമ്മീഷന്‍റെ ഉപാധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം ഉടനെന്ന് വ്യക്തമാകുന്നത്.