അസഹിഷ്ണുതാ പരാമര്‍ശം: ആമിര്‍ഖാനെതിരെ കേസെടുത്തു...!

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2015 (20:23 IST)
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നും ഇന്ത്യ വിട്ടു പോകാന്‍ ആലോചിക്കുന്നു എന്നും പറഞ്ഞതിന് ബോളീവുഡ് നടന്‍ ആമിര്‍ഖാനെതിരെ പൊലീസ് കേസെടുത്തു. ഹൃസ്വചിത്ര നിര്‍മ്മാതാവായ ഉല്‍ഹാസ്‌ പി.ആര്‍ നല്‍കിയ പരാതിയിലാണ് ന്യു അശോക്‌ നഗര്‍ പൊലീസ്‌ കേസെടുത്തത്.

ഓരോ പൌരനും തങ്ങളുടെ രാജ്യത്തോട് മൌലികമായ ഉത്തരവാദിത്തങ്ങള്‍ ഉള്ളവരാണ്. രാജ്യത്തിന്‍റെ ഐക്യം സംരക്ഷിക്കേണ്ടതും അതില്‍ പ്രധാനമാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തും മുന്‍പ് അത് ചുറ്റുപാടുകളെ എങ്ങനെ അത് ബാധിക്കുന്നുവെന്ന് ഓര്‍ക്കേണ്ട കാര്യം അമീര്‍ ഖാനെ പോലുള്ള താരങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏത് സമൂഹത്തെ കുറിച്ചാണ് പറയുന്നതെന്നും കൃത്യമായി വ്യക്തമാക്കണം. മറിച്ചായാല്‍ അത് രാജ്യത്തിന്‍റെ ഐക്യത്തെ തന്നെ ബാധിക്കുമെന്നും ഉല്‍ഹാസ്‌ പരാതിയില്‍ പറയുന്നു. രാജ്യത്ത് സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും ജനങ്ങളെ ദോഷമായി ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കാനെങ്കിലും ശ്രമിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.