ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനായിരുന്നു വര്‍ഗ്ഗീയ ശക്തികളുടെ ശ്രമം എന്നാല്‍ ജനങ്ങള്‍ വോട്ടിന്റെ ശക്തിയുപയോഗിച്ച് അവരെ പരാജയപ്പെടുത്തി.സമാജ്വാദി പാര്‍ട്ടിക്ക് ഈ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയുന്നു അഖിലേഷ് യാദവ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നാല്‍ ജനങ്ങള്‍ ഇപ്പോള്‍ സത്യം മനസിലാക്കിയെന്നും യാദവ് പറഞ്ഞു. ബിജെപിയുടെ പേരെടുത്ത് പറയാതെയായിരുന്നു അഖിലേഷിന്റെ പ്രതികരണം