വര്‍ഗീയ ശക്തികളെ ജനം തിരസ്കരിച്ചെന്ന് അഖിലേഷ് യാദവ്
സമാധാനവും സാഹോദര്യവും ആഗ്രഹിക്കുന്ന ജനം വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് തക്കതായ മറുപടിയാണ് നല്‍കിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കുണ്ടായ വിജയത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനായിരുന്നു വര്‍ഗ്ഗീയ ശക്തികളുടെ ശ്രമം എന്നാല്‍ ജനങ്ങള്‍ വോട്ടിന്റെ ശക്തിയുപയോഗിച്ച് അവരെ പരാജയപ്പെടുത്തി.സമാജ്‌വാദി പാര്‍ട്ടിക്ക് ഈ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയുന്നു അഖിലേഷ് യാദവ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നാല്‍ ജനങ്ങള്‍ ഇപ്പോള്‍ സത്യം മനസിലാക്കിയെന്നും യാദവ് പറഞ്ഞു. ബിജെപിയുടെ പേരെടുത്ത് പറയാതെയായിരുന്നു അഖിലേഷിന്റെ പ്രതികരണം