കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ ക്യാമ്പില്‍ ആവേശത്തിരയിളക്കം. എ ഐ എ ഡി എം കെ സ്ഥാപകനേതാവ് എം ജി ആര്‍, ജയലളിത സര്‍ക്കാരുകളില്‍ മന്ത്രിയുമായിരുന്ന മുതിര്‍ന്ന നേതാവ് പൊന്നയ്യന്‍ ഒ പി എസ് ക്യാമ്പിലെത്തി.
പാര്‍ട്ടിയെ നയിക്കാന്‍ ജയലളിത തെരഞ്ഞെടുത്തത് ഒ പി എസിനെ ആണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ പറഞ്ഞു. എ ഐ എ ഡി എം കെയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും പിന്തുണ ഒ പി എസിനാണ്. ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജയലളിതയെ ശശികല അല്ലാതെ വേറെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.