ആം ആദ്മികാരെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചു

Webdunia
ശനി, 3 മെയ് 2014 (16:31 IST)
കോണ്‍ഗ്രസുകാര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് കാട്ടി ആം ആദ്മി പ്രവര്‍ത്തകര്‍ പരാതി നല്‍കി.  ഗൗരിഗഞ്ചില്‍ വച്ച് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ വാഹനം ആക്രമിക്കുകയും പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു എന്ന് എഎപി വക്താവ്‌ പങ്കജ്‌ ശുക്ല പറഞ്ഞു.

തങ്ങളുടെ ജനപിന്തുണയില്‍ കോണ്‍ഗ്രസുകാര്‍ ദുഖിതരാണെന്നും അതിനാലാണ്‌ പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്നും അമേത്തിയിലെ എഎപി സ്ഥാനാര്‍ഥി കുമാര്‍ ബിശ്വാസ്‌ പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.