കാറിൽ 20 കിലോ സ്ഫോടക വസ്തുക്കൾ: പുൽവാമയിൽ ചാവേർ ആക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി

Webdunia
വ്യാഴം, 28 മെയ് 2020 (11:35 IST)
ജമ്മു കശ്മീരിലെ പുൽവാമയിൽ ചാവേർ ആക്രമണത്തിനുള്ള ശ്രമം സുരക്ഷാ സേന പരാജപ്പെടുത്തി. 20 കിലോയിലധികം സ്ഫോറ്റക വസ്തുക്കൾ നിറച്ച കാർ സേന പരിശീധനയ്ക്കിടെ തടഞ്ഞു നിർത്തുകയായിരുന്നു. എന്നാൽ ഡ്രൈവർ ഓടിരക്ഷപ്പെട്ടു, വാഹനത്തിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ സേന നിർവീര്യമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.
 
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. വഹനം ചെക് പോസ്റ്റിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബാരിക്കേടുകൾ തകർത്ത് വാഹനം മുന്നോട്ടുപോവുകയായിരുന്നു. പൊലീസ് വെടുയുതിർത്തതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ' ആക്രമ സാധയതുയുണ്ടെന്ന് രഹസ്യ വിവരം ല്ലഭിച്ചിരുന്നു. അതിനാൽ ഇന്നലെ മുതൽ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചിൽ നടത്തിവരികയയിരുന്നു. ഐജി വിജയ കുമാർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article