കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഇടിമിന്നലിലും 23 പേര്‍ മരിച്ചു. മരിച്ചവരിൽ എട്ടു പേർ സ്ത്രീകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിഹാറിലെ എട്ടുജില്ലകളിലായാണ്ഇത്രയധികം മരണം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലാണ് കനത്ത മഴയിൽ മതിലിടിഞ്ഞ്വീണ്സ്ത്രീയുൾപ്പെടെ എട്ടുപേർ മരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടിമിന്നലേറ്റ്വ്യത്യസ്ത പ്രദേശങ്ങളിലായി 18 പേരാണ്മരിച്ചത്. കിഴക്കൻ ചമ്പാരൻ ജില്ലയിൽ അഞ്ചുപേരും മൂഗർ, ബഗ്ലാപുർ, മധേപൂർ എന്നീ ജില്ലകളിൽ രണ്ടു പേരും ജമുയി, പടിഞ്ഞാറൻ ചമ്പാരൻ, വൈശാലി, സമസ്തിപൂർ എന്നിവടങ്ങളിൽ ഒരോ മരണവുമാണ്റിപ്പോർട്ട്ചെയ്തതിട്ടുള്ളതെന്ന്ദുരന്ത നിവാരണ വകുപ്പ്അഡീഷണൽ സെക്രട്ടറി അറിയിച്ചു.