2 ജി സ്പെക്ട്രം ഇടപാട് പ്രധാനമന്ത്രി അറിഞ്ഞെന്ന് രാജ

Webdunia
വെള്ളി, 19 ഏപ്രില്‍ 2013 (15:44 IST)
PRO
PRO
പ്രധാനമന്ത്രിയുമായി എല്ലാം ആലോചിച്ച ശേഷമാണു 2ജി സ്പെക്ട്രം ഇടപാട്‌ നടന്നതെന്നു മുന്‍ ടെലികോം മന്ത്രി എ രാജ. തെളിവുകള്‍ നേരിട്ടു നല്‍കുന്നതിന്‌ ജെപിസി നേരിട്ടു വിളിക്കുമെന്നാണു പ്രതീക്ഷ. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും രാജ പറഞ്ഞു.

2 ജി ഇടപാടില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ക്ലീന്‍ ചിറ്റ്‌ നല്‍കിയ ജെപിസി അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു രാജ. തന്റെ ഭാഗം കൂടി കേട്ടശേഷമേ അന്തിമ റിപ്പോര്‍ട്ട്‌ തയാറാക്കാവൂ എന്നു രാജ ആവശ്യപ്പെട്ടു.

ജെപിസി റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. ഒരു മന്ത്രിക്കും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനാകില്ല. രാജയില്‍ നിന്നു നേരിട്ടു മൊഴിയെടുക്കാത്തത്‌ അംഗീകരിക്കാനാകില്ല. എ രാജയില്‍നിന്നു ജെപിസി നേരിട്ടു തെളിവെടുക്കണമെന്ന്‌ ഡിഎംകെ നേതാവ്‌ ടിആര്‍ ബാലുവും ആവശ്യപ്പെട്ടു.