പതാകയെ സല്യൂട്ട് ചെയ്തില്ല; ഉപരാഷ്ട്രപതിയ്ക്കെതിരെ കടുത്ത വിമര്‍ശനം

Webdunia
ചൊവ്വ, 27 ജനുവരി 2015 (17:16 IST)
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതിരുന്നതിനെ ചൊല്ലി പുതിയ വിവാദം. സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് ഹമീദ് അന്‍സാരിക്ക് നേരെ സോഷ്യല്‍ മീഡിയകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഇതേത്തുടര്‍ന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് സംഭവത്തില്‍ വിശദീകരണം നല്‍കി.

പ്രോട്ടോക്കോള്‍ പ്രകാരം ഉപരാഷ്ട്രപതി വിശിഷ്ടാതിഥി അല്ലെങ്കില്‍ ദേശീയ ഗാനത്തിന് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരിച്ചു. റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ രാഷ്ട്രപതിയാണ് നേതൃത്വം നല്‍കുന്നത്. അതിനാല്‍ ദേശീയഗാനം പാടുമ്പോള്‍ രാഷ്ട്രപതി പതാകയെ സല്യൂട്ട് ചെയ്താല്‍ മതിയാകുമെന്നും വിശദീകരണത്തില്‍ പറയുന്നു.

റിപ്പബ്ളിക് ദിനത്തിലെ ചടങ്ങില്‍  ദേശീയഗാനം ആലപിച്ച സമയത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പതാകയെ സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതായും എന്നാല്‍ ഹമീദ് അന്‍സാരി കൈകള്‍ താഴ്‌ത്തിയിട്ട് നില്‍ക്കുന്നതായുമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.