‘സോണിയ രോഗബാധിത, രാഹുലിന് ജോലിഭാരം, ഇനി പ്രിയങ്ക വരണം‘ നോട്ടീസ് വിവാദം; രണ്ട് നേതാക്കളെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

Webdunia
ബുധന്‍, 16 ഒക്‌ടോബര്‍ 2013 (15:34 IST)
PRO
പ്രിയങ്ക രാഷ്ടീയത്തിലേക്ക്‌ വരണമെന്നാവശ്യപ്പെട്ട്‌ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ വിവാദമായതിനെത്തുടര്‍ന്ന് രണ്ട്പേരെ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ലക്നോവിലെ സിവില്‍ ലൈന്‍ മേഖലയിലാണ്‌ പ്രിയങ്ക ഗാന്ധിയുടെ വരവ്‌ ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്‌.

സോണിയ ഗാന്ധി രോഗബാധിതയാണ്‌, രാഹുലിന്‌ അധിക ജോലി ഭാരവും അതിനാല്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനും മൂന്നാമതും അധികാരത്തിലെത്താനും പ്രിയങ്ക രാഷ്ട്രീയത്തിലേക്ക്‌ വരണമെന്നുമാണ്‌ പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നത്‌.

ജില്ലഘട്കം സെക്രട്ടറിയായ ഹസീബ് അഹമ്മദ്, ശ്രിഷ്ചന്ദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാകക്ല്ക്കൊപ്പം പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ നോട്ടീസില്‍ പതിച്ചിരുന്നു.