ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത് കോണ്‍ഗ്രസിന്റെ ഏറ്റവും വൃത്തികെട്ട കളിയാണെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ. ഇതാണ് ശരിയായ 'ഡേര്‍ട്ടി പിക്ചര്‍' എന്നും അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സച്ചിനെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ ശിവസേനാ മുഖപത്രമായ 'സാമ്ന'യുടെ മുഖപ്രസംഗത്തിലുടെ താക്കറെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കോടിക്കണക്കിന് വരുന്ന സച്ചിന്റെ ആരാധകര്‍ അദ്ദേഹത്തെ 'ഭാരത് രത്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍' എന്ന് വിളിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ വെറും ‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംപി' ആക്കിയിരിക്കുകയാണ് എന്നാണ് തക്കറെ അഭിപ്രായപ്പെട്ടത്.