തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ നരേന്ദ്ര മോഡി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മോഡിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന കാര്യം മോഡി മറന്നിരിക്കുകയാണ്. ഗുജറാത്ത് മോഡല്‍ രാജ്യത്തെങ്ങും വില്‍പന നടത്തുകയാണ്. എന്നാല്‍ , അവിടെ കുട്ടികള്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യമെന്നും സോണിയ കുറ്റപ്പെടുത്തി.