ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലിംഗായത്തുകാര്. തങ്ങളെ വ്യത്യസ്ത മതമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനെതിരെ ഭാഗവത് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി ലിംഗായത്തുകാര് വന്നത്.
ഇന്നലെ കര്‍ണാടകത്തില്‍ നടന്ന ലിംഗായത്തിന്റെ റാലിയിലും പൊതുയോഗത്തിലുമാണ് ഭാഗവതിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തങ്ങളെ വ്യത്യസ്ത മതമായി പ്രഖ്യാപിക്കണമെന്ന ലിംഗായത്തുകളുടെ ആവശ്യത്തിനെതിരെ രംഗത്തെത്തിയ ഭാഗവത് ഇത് ഹിന്ദുത്വത്തെ തകര്‍ക്കുമെന്ന് പറഞ്ഞിരുന്നു.
ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ ലിംഗായത്ത് ആചാരപ്രകാരമാണ് സംസ്കരിക്കുന്നത് അല്ലാതെ ബിജെപി ആചാര പ്രകാരമല്ലെന്നും ലിംഗായത്തുകാര് വിമര്‍ശിച്ചു. മോഹന്‍ഭാഗവത് ഞങ്ങളുടെ കാര്യത്തില്‍ തലയിലേടണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്നം ഉന്നയിക്കാനും പരിഹാരിക്കാനും നല്ല പോലെ അറിയാമെന്ന് ലിംഗായത്ത് നേതാവും എംഎല്‍സിയുമായ ബസവരാജ് ഹൊറാട്ടി പറഞ്ഞു.