ചെന്നൈ ഇരട്ട സ്ഫോടനത്തിന്റെ ആസൂത്രകര്‍ ലക്ഷ്യമിട്ടത് ചെന്നൈ ആണെന്ന് കരുതുന്നില്ലെന്ന് തമിഴ്നാട് ഡിജിപി കെ രാമാനുജം. കാരണം ട്രെയിന്‍ സാധാരണ എത്തുന്നതിനും വളരെ വൈകിയാണ് എത്തിയത്. ഇതൊക്കെ ആകും ആദ്യം അന്വേഷിക്കുകയെന്നും ഡിജിപി പറഞ്ഞു. ഭീകരസംഘടനകളാകാം സംഭവത്തിന് പിന്നില്‍.
സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനിലുണ്ടായ സ്ഫോടനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി ജെ ജയലളിതയുടെ നിര്‍ദ്ദേശപ്രകാരം സിബി-സിഐഡി അന്വേഷണത്തിനാണ് തീരുമാനിച്ചിരിക്കുന്നത്. നടന്നത് ചെറിയ സ്ഫോടനമാണ്.
എന്നാലും സംഭവത്തെ വളരെ ഗൗരവമായി കാണുന്നു. ഒരു ശ്രീലങ്കന്‍ സ്വദേശി പിടിയിലായിട്ടുണ്ടെന്നും അയാളെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.