ഹെലികോപ്ടര്‍ അഴിമതി: ആന്റണിയെ വിസ്തരിക്കണമെന്ന് പ്രതികള്‍

Webdunia
വ്യാഴം, 20 ജൂണ്‍ 2013 (12:30 IST)
PTI
PTI
ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്ടര്‍ ഇടപാട് അഴിമതിക്കേസില്‍ പ്രതിരോധമന്ത്രി എകെ ആന്റണിയെ സാക്ഷിയായി വിസ്തരിക്കണമെന്ന് ആവശ്യം. ഇറ്റലിക്കാരായ പ്രതികളാണ് ഈ ആവശ്യം ഉന്നയിച്ചത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് മുന്‍ സിഇഒ ബ്രൂണോ സ്പാഗ്നോലിനി, ഫിന്‍മെക്കാനിക്ക കമ്പനി മുന്‍മേധാവി ഗിസെപ്പെ ഒര്‍സി എന്നിവരാണ് വിചാരണ നടക്കുന്ന ഇറ്റാലിയന്‍ കോടതി മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ത്യയില്‍ നിന്ന് ഹെലികോപ്ടര്‍ കരാര്‍ നേടിയത്. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു.

വിവിഐപികളുടെ സുരക്ഷയ്ക്കായി 2010ല്‍ ഇറ്റലിയില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടറുകളുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. ഇറ്റലിയിലെ പ്രതിരോധനിര്‍മാണ കമ്പനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയും തമ്മില്‍ 4000 കോടിയോളം രൂപയുടെ ഇടപാടാണ് നടത്തിയത്. ‘അഗസ്താ വെസ്റ്റ്‌ലന്‍ഡ്‌സ്' എന്നു പേരുള്ള 12 ഹെലികോപ്ടറുകള്‍ വില്‍ക്കാനായിരുന്നു കരാര്‍.