നരേന്ദ്രമോഡിയെ ഹിറ്റ്ലറിനോട് താരതമ്യം ചെയ്ത രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ഹിറ്റ്ലര്‍ക്ക് ഇന്ത്യയില്‍ പിന്‍മുറക്കാന്‍ ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസില്‍ ആണെന്നാണ് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടത്.
മോഡിയെ ഹിറ്റ്ലര്‍ എന്ന് വിളിക്കുന്നത് രാഹുല്‍ സ്വയം പരിഹസിക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഹിറ്റ്ലറെ പോലെ ആരെങ്കിലും പെരുമാറിയിട്ടുണ്ടെങ്കില്‍ അത് രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയാണ്, മറ്റാരുമല്ല.