സോളാര്‍ പാര്‍ലമെന്റിലും

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (21:49 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. എ സമ്പത്ത് എംപിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്. പി രാജീവ്, കെ ബാലഗോപാലന്‍, അച്യുതന്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് സമര്‍പ്പിച്ചു. സോളാര്‍ തട്ടിപ്പ് കേസ് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷം നോട്ടീസ് നല്‍കിയത്.

തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഭക്ഷ്യ സുരക്ഷ ബില്ലടക്കമുള്ള 44 ബില്ലുകളാണ് പരിഗണനക്ക് വരുക. ഇതിനിടയിലാണ് അടിയന്തിര പ്രധാന്യത്തോടെ സോളാര്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം രംഗത്ത് വന്നത്.