സോഫ്റ്റ് ഡ്രിങ്ക് കഴിച്ച വിദ്യാര്‍ഥിനി മരിച്ചു

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (17:28 IST)
PRO
PRO
കോളജ് കാന്റീനില്‍ നിന്ന് സോഫ്റ്റ് ഡിങ്ക് കഴിച്ച വിദ്യാര്‍ഥിനി മരിച്ചു. ഗാസിയാബാദ് വിവേകാനന്ദ കോളജിലെ മൂന്നാം വര്‍ഷ ബി എ വിദ്യാര്‍ഥിനിയായ കനികാ ശര്‍മ(20) ആണ് മരിച്ചത്. കോളജ് വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റ് ആയിരുന്നു ഈ പെണ്‍കുട്ടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐയില്‍ മെമ്പറുമാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കനിക കാന്റീനില്‍ നിന്ന് സോഫ്റ്റ് ഡിങ്ക് കഴിച്ചത്. തുടര്‍ന്ന് കനിക കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാര്‍ഥിനി കഴിച്ച സോഫ്റ്റ് ഡിങ്കിന്റെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു.