സുദര്‍ശനെ കണ്ടെത്തി, സുരക്ഷിതനെന്ന് പൊലീസ്

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2012 (13:12 IST)
PRO
PRO
പ്രഭാത സവാരിക്ക് പോയതിനെത്തുടര്‍ന്ന് കാണാതായ മുന്‍ ആര്‍എസ്എസ് നേതാവ് കെ എസ് സുദര്‍ശനെ കണ്ടെത്തി. അഞ്ചുമണിക്കൂര്‍ നേരത്തെ അന്വേഷണത്തിന് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അദ്ദേഹം സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. ക്ഷീണിതനായ നിലയില്‍ അദ്ദേഹം റോഡരികില്‍ ഇരിക്കുകയായെരുന്നെന്നാണ് റിപ്പോര്‍ട്ട്.

മൈസൂരിലെ സഹോദരന്റെ വീട്ടിലായിരുന്ന എണ്‍പതുകാരനായ സുദര്‍ശന്‍ വെള്ളിയാഴ്ച അഞ്ചുമണിയോടെ പ്രഭാത സവാരിക്ക് പോയതായിരുന്നു. എട്ടു മണിയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ സുദര്‍ശനെ അന്വേഷിക്കുകയായിരുന്നു. സുദര്‍ശനെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തിയപ്പോഴാണ് സുദര്‍ശന്‍ റോഡരികില്‍ തളര്‍ന്ന് ഇരിക്കുന്നത് കണ്ടെത്തിയത്.