സിബിഎസ്ഇ ചോദ്യപേപ്പര്‍ ഫേസ്ബുക്കില്‍ ചോര്‍ന്നു

Webdunia
ബുധന്‍, 12 മാര്‍ച്ച് 2014 (17:35 IST)
PRO
PRO
സിബിഎസ്ഇ ചോദ്യപേപ്പര്‍ ഫേസ്ബുക്കില്‍ ചോര്‍ന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. പരീക്ഷാത്തലേന്ന് ചോദ്യപേപ്പര്‍ ഫേസ്ബുക്കില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ മാത്രം പരീക്ഷ മാറ്റിവച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചോദ്യപേപ്പര്‍ ഫേസ്ബുക്കില്‍ ചോര്‍ന്നത് മാര്‍ച്ച് നാലിനാണ്. മണിപ്പൂരില്‍നിന്നാണ് ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു.

പക്ഷേ ചോര്‍ന്ന ചോദ്യപേപ്പര്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും കണ്ടിട്ടുണ്ടാകാമെന്നും അതിനാല്‍ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വീണ്ടും പരീക്ഷ നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.