സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചു

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (12:23 IST)
PTI
PTI
ബോളിവുഡ് താരം സഞ്ജയ് ദത്തിന് കോടതി പരോള്‍ അനുവദിച്ചു. 1993ലെ മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തടവ് ശിക്ഷ അനുഭവിക്കുന്ന സഞ്ജയ് ദത്തിന് പതിനാല് ദിവസത്തേയ്ക്കാണ് പരോള്‍ അനുവദിച്ചത്.

കാലിന്റെ ശസ്ത്ര ക്രിയ നടത്തണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് കോടതിയില്‍ പരോളിനായി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി പരോള്‍ അനുവദിച്ചത്. ഒരു മാസം മുമ്പാണ് സഞ്ജയ് ദത്ത് പരോളിനുള്ള അപേക്ഷ നല്‍കിയത്.

കാലില്‍ രക്തം കട്ടപിടിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദവും ചൂണ്ടിക്കാട്ടിയാണ് വിദഗ്ദ്ധ ചികിത്സയ വേണമെന്ന് ആവിശ്യപ്പെട്ടത്. ആയുധം കൈവശം വച്ച കേസുമായി ബന്ധപ്പെട്ട് സ‍ഞ്ജയ് ദത്തിന് മൂന്നര വര്‍ഷം തടവ് ശിക്ഷയാണ് സഞ്ജയ് ദത്തിന് ലഭിച്ചത്

പൂനെയിലെ യേര്‍വാഡ ജയിലിലായിരുന്നു സഞ്ജയ് ദത്ത്.