ഷാരൂഖിന് ശസ്ത്രക്രിയ

Webdunia
ബുധന്‍, 29 മെയ് 2013 (13:36 IST)
PTI
PTI
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ശസ്ത്രക്രിയ. തോള്‍വേദനയെ തുടര്‍ന്നാണ് ഷാരൂഖിന് ശസ്ത്രക്രിയ വേണ്ടി വന്നത്. റാവണ്‍ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ തോളെല്ലിന് സംഭവിച്ച പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ. മുംബൈ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ദീപികാ പദുക്കോണിനൊപ്പമുള്ള ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രം പൂര്‍ത്തീകരിച്ച ശേഷമാണ് ശസത്രക്രിയയ്ക്ക് വിധേയനായത്.

ലണ്ടനിലായിരുന്നു ശസ്ത്രക്രിയ നടത്താനിരുന്നതെങ്കിലും വേദന കൂടിയതിനാല്‍ മുംബൈയില്‍ വെച്ച് തന്നെ നടത്തുകയായിരുന്നു. ഷാറൂഖിന്റെ ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ എത്തിയിരുന്നു. ഒരു മാസത്തെ വിശ്രമമാണ് ഷാരൂഖിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.