നാല് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കൂടിക്കാഴ്ച നടത്തും. വാണിജ്യ, സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനുള്ള കാരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചേക്കും.
രാവിലെ പത്തുമണിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് രാഷ്‌ട്രപതിഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന സിരിസേന വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുക.
വൈകുന്നേരം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്ന സിരിസേന ചൊവ്വാഴ്ച ബോധ്ഗയയും തിരുപ്പതിയും സന്ദര്‍ശിക്കും. ബുധനാഴ്ച വൈകുന്നേരം കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് സിരിസേന ശ്രീലങ്കയിലേക്ക് തിരികെ പോകുക.