വ്യോമസേനയ്ക്ക് കരുത്തായി സി17 ഗ്ലോബ്‌മാസ്റ്റര്‍ ചരക്കുവിമാനം

Webdunia
വ്യാഴം, 20 ജൂണ്‍ 2013 (12:15 IST)
WD
WD
70 ടണ്‍ വരെ ഭാരം വഹിക്കുന്ന വമ്പന്‍ ചരക്ക് വിമാനം ഇന്ത്യയിലെത്തി. 4200 കിലോമീറ്റര്‍ വരെ പറക്കാനും 3500 അടി താത്ക്കാലിക റണ്‍വെയിലിറങ്ങാവുന്നതുമായ സി 17 ഗ്ലോബ്മാസ്റ്റര്‍ ചരക്കുവിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.

ബോയിംഗില്‍ നിന്ന് അഞ്ച് വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യ വാങ്ങിയിരിക്കുന്നത്. നാല് എന്‍ജിനുകളുള്ള വിമാനത്തിന് ടാങ്കുകളും ട്രക്കുകളും ഹൊവിറ്റ്സ‍ര്‍ വിഭാഗത്തിലുള്ള തോക്കുകളും നിഷ്‌പ്രയാസം യുദ്ധഭൂമിയിലെത്തിക്കാനാവും.

ഇതോടെ ദീര്‍ഘരൂരങ്ങളില്‍ യുദ്ധസന്നാഹം വ‌ര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശേഷി പതിന്മടങ്ങ് വര്‍ദ്ധിച്ചു. അമേരിക്കയ്ക്ക് പുറത്ത് ഗ്ലോബ്മാസ്റ്റര്‍ ഉപയോഗിക്കുന്ന പ്രമുഖ രാഷ്ട്രമാണ് ഇന്ത്യ.